കെ സുധാകരന്റെ സ്വത്തും വരുമാനവും കണ്ടെത്താൻ വിജിലൻസ്. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി ലോക്സഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി. എംപി എന്ന നിലയിലുള്ള വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകാൻ നിർദേശിച്ചു. സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലന്‍സ് അറിയിച്ചു.
സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സമ്പത്തും പരിശോധിച്ചുവരികയാണ്. ഇത് പുതിയ അന്വേഷണമല്ലെന്നും 2021ലാണ് അന്വേഷണം ആരംഭിച്ചതെന്നും വിജിലൻസ് സ്പെഷ്യൽ സെൽ അറിയിച്ചു. സ്‌പെഷ്യല്‍ അസി. കമ്മീഷണര്‍ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെ സുധാകരൻ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
അക്കൗണ്ടിൽ കള്ളപ്പണം എത്തിയോ എന്നതായിരിക്കും അന്വേഷണമെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









