എം.എൽ.എ പി.വി ശ്രീനിജൻ നൽകിയ മാനനഷ്ടക്കേസിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അറസ്റ്റിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഷാജൻ സ്കറിയ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്.
രണ്ടാഴ്ചയായി ഇയാൾ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷാജന്റെ ഫോണും സ്വിച്ച് ഓഫ് ആണ്. ഇയാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഷാജൻ സ്‌കറിക്കെതിരായ എസ്‌സിഎസ്‌ടി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. എസ്സിഎസ്ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്നും ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടു.
ഷാജന്റേത് യഥാർത്ഥ മാധ്യമ പ്രവർത്തനമല്ലെന്ന് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









