കണ്ണൂർ: മാസങ്ങളായി ബില്ലുകൾ അടയ്ക്കാത്തതിനെ തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരി. വിവിധ മാസങ്ങളിലായി 57,000 രൂപയാണ് വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതെന്നാണ് വിശദീകരണം.
എ.ഐ. ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മട്ടന്നൂർ ആർടിഒ. ഓഫീസ്. ഈ ഓഫീസിന്റെ ഫ്യൂസാണ് ഇപ്പോൾ ഊരിപ്പോയത്. നിലവിൽ ഓഫീസിന്റെ പ്രവർത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ഈ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ പ്രവർത്തനവും നിലച്ച മട്ടാണ്.
വയനാട് കെ.എസ്.ഇ.ബി തങ്ങളുടെ വാഹനത്തിന് മുകളിൽ തോട്ടി കൊണ്ടുപോയി എന്ന് ചൂണ്ടിക്കാട്ടി ആർ.ടി.ഒ ചൂണ്ടിക്കാട്ടി പിഴ ഈടാക്കിയിരുന്നു. ഇതേത്തുടർന്ന് ഉടൻ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ ഒഫീസിന്റെ ഫീസ് ഊരിയിരുന്നു. ഇതോടെയാണ് കെഎസ്ഇബിയും ആർടിഒയും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. ഇതിനുശേഷം ബിൽ കുടിശ്ശികയുള്ള ആർ.ടി.ഒ. ഓഫീസുകളുടെ ഫ്യൂസുകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി ഊരുന്ന കാഴ്ചയാണ് കണ്ടത്.
കഴിഞ്ഞ ദിവസം കാസർകോട് കറന്തക്കാട്ടെ ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. വെള്ളിയാഴ്ച രാവിലെ കറന്തക്കാട്ടെ ഓഫീസിലെത്തിയ കെ.എസ്.ഇ.ബി. അധികൃതർ ഫ്യൂസ് വലിക്കുകയായിരുന്നു. രണ്ട് മാസത്തെ ബിൽ തുക 23,000 രൂപയാണെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









