കോഴിക്കോട്: സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എക്കാലവും ഐക്യത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ സുന്നി ഐക്യനിര്‍ദേശം സ്വാഗതം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഏക സിവിൽ കോഡിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ഈ നീക്കം തള്ളിക്കളയണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ജൂലൈ എട്ടിന് വിപുലമായ കൺവെൻഷൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ലയിലാണ് കൺവൻഷൻ ചേരുന്നത്.
അതേസമയം ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾ മാത്രമല്ല. അത് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നു. ഏക സിവിൽ കോഡിനെതിരെ കേരളത്തിലെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും എല്ലാ സമുദായ സംഘടനകളുമായും ലീഗ് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









