തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്നും ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെയുള്ള ന്യൂനമർദവും കാരണം കനത്ത മഴയാണ് പ്രവചിക്കുന്നത്.
നാളെ മുതൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 11.5 സെന്റീമീറ്റർ മുതൽ 20.5 സെന്റീമീറ്റർ വരെ) സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ: കണ്ണൂര്‍, കാസര്‍കോട്. ചൊവ്വ: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ബുധൻ: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. ബുധനാഴ്ച കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ടിനു സമാനമായ അതിതീവ്രമഴ (മണിക്കൂറില്‍ 20.4 സെന്റിമീറ്ററില്‍ കൂടുതല്‍) ലഭിക്കാൻ സാധ്യത എന്ന മുന്നറിയിപ്പുമുണ്ട്.
വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കു (മണിക്കൂറില്‍ 6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റിമീറ്റര്‍ വരെ) സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന്: ആലപ്പുഴ, എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. നാളെ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. ചൊവ്വ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്. ബുധൻ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









