ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേകേസിൽ വിചാരണ നടക്കവേയാണ് ജാസ്മിന്‍റെ മൃതദേഹം കണ്ടെത്തിയത്.ഴ്‌സ് റേഞ്ചിൽ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. 21 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ജാസ്മിൻ കൗറിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത് . 2021 മാർച്ചിൽ ആണ് താരിക്ജോത് സിംഗ് എന്ന ഇന്ത്യൻ വംശജനായ യുവാവ് ജാസ്മിനെ തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിന് പിന്നാലെ പ്രതിയായ താരിക്ജോത് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കേസിൽ വിചാരണ നടക്കവേയാണ് ജാസ്മിന്‍റെ മൃതദേഹം കണ്ടെത്തിയത്.
നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഴിച്ചിട്ട നിലയിൽ ജാസ്മിന്‍റെ മൃതദേഹം കണ്ടെത്തിയത്. കേബിളുകള്‍ കൊണ്ടും പ്ലാസ്റ്റിക് ടേപ്പുകൊണ്ടും കെട്ടിയിട്ട നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കുഴിമാടത്തിലിട്ട് തീകൊളുത്തിയപ്പോൾ പെണ്‍കുട്ടി മരണ വെപ്രാളത്തിൽ മണ്ണ് വരെ തിന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജാസ്മിൻ കൗറിനെ അഡ്‌ലെയ്ഡിലെ ജോലി സ്ഥലത്തു നിന്നാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കൈയ്യും കാലും കൂട്ടിക്കെട്ടി കാറിന്‍റെ ബൂട്ടിലിട്ട് ഏകദേശം നാല് മണിക്കൂറോളം സഞ്ചരിച്ചാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിയത് . പ്രതി യുവതിയോടെ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. പലതവണ സമീപിച്ചെങ്കിലും ജാസ്മിൻ യുവാവിന്‍റെ ആവശ്യം നിരാകരിച്ചു. ഇതിലുള്ള പകയാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









