മദ്യപാനം കരളിനും ഹൃദയത്തിനും തലച്ചോറിനും മാത്രമല്ല, പേശികള്‍ക്കും ദോഷകരമാണെന്ന് പുതിയ പഠനം. യൂണിവേഴ്സിറ്റി ഓഫ് ആംഗ്ലിയയില്‍ നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് കണ്ടെത്തൽ. ഉയര്‍ന്ന അളവിലുള്ള ആല്‍ക്കഹോളിന്റെ ഉപയോഗം സ്കെലട്ടല് പേശികളെ തകരാറിലാക്കുകയും അത് അകാലവാര്ധ്യകത്തിലേക്കു നയിക്കുകയും ചെയ്യും.
വലിയ ശരീരമുള്ള ആളുകള്‍ക്ക് താരതമ്യേന പേശികളുടെ തൂക്കവും കൂടുതലായതിനാല്‍, മനുഷ്യരിലെ പ്രോട്ടീന്‍ ഉപഭോഗവും ശാരീരകപ്രവര്ത്തനങ്ങളുടെ തോതും കണക്കിലെടുത്തുകൊണ്ടാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത കൂടുതല്‍പേരും തങ്ങളുടെ അമ്പതുകളിലും അറുപതുകളിലും ഉള്ളവരായിരുന്നു. ധാരാളം മദ്യം ഉപയോഗിക്കുന്നവരുടെ സ്കെലട്ടല് മസില്, മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പഠനത്തില്‍ പങ്കെടുത്തവരുടെ മദ്യപാനത്തിന്റെ തോതും പേശീഭാരവും മറ്റുപ്രശ്നങ്ങളോടൊപ്പം പ്രായമാകുന്തോറും പേശികളും കൂടി ചുരുങ്ങാന്‍ മദ്യപാനം കാരണമാകുമെന്ന് ഈ പഠനം തെളിയിക്കുന്നുണ്ട്. അതിനാല്‍, മധ്യവയസ്കരും പ്രായമുള്ളവരും ഉയര്‍ന്ന അളവില്‍ മദ്യപിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.