ദോഹ: ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും എപ്പോൾ പുറപ്പെടുമെന്നറിയാതെ നിരാശയോടെ കാത്തിരിക്കുകയാണ് 150ലധികം യാത്രക്കാർ.
ഞായറാഴ്ച ഉച്ചയോടെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ നീങ്ങിത്തുടങ്ങിയ ഉടൻ തന്നെ യാത്ര അടിയന്തിരമായി നിർത്തിവച്ചു. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റൺവേയിൽ തന്നെ പരിശോധന നടത്തിയെങ്കിലും പറന്നുയരാനായില്ല. കൈക്കുഞ്ഞുങ്ങളുൾപ്പെടെയുള്ള യാത്രക്കാർ നിർത്തിയ വിമാനത്തിൽ ഉച്ചയ്ക്ക് പൊള്ളുന്ന ചൂടിൽ രണ്ട് മണിക്കൂറോളം നിൽക്കേണ്ടി വന്നു.
ഉടനെ പോകാനാകില്ലെന്ന് ഉറപ്പായതോടെ രണ്ട് മണിക്കൂർ കഴിഞ്ഞ് യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തിൽ ഇരുത്തി. വൈകിട്ട് പോകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. തുടർന്ന് രാത്രി ഒമ്പത് മണിയോടെയാണ് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയത്. ചിലർ അവരുടെ വസതികളിലേക്കും മടങ്ങി.
തിങ്കളാഴ്‌ച ഉച്ചയോടെ വിമാനം പറന്നുയർന്നെങ്കിലും തലേദിവസം വിമാനത്താവളത്തിലെത്തിയവർ കാത്തിരിപ്പായിരുന്നു. അതേസമയം വൈകിയ വിമാനം വൈകുന്നേരത്തോടെ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.