ഭോപ്പാല്‍ ; മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയുടെ പൊളിച്ചുനീക്കിയ വീട് പുനർനിര്‍മിക്കാൻ ബ്രാഹ്മണ സംഘടന. വീട് പൊളിച്ചതിൽ പ്രതിഷേധിച്ച ബ്രാഹ്മിൺ സമാജ് പ്രതിയുടെ വീട് പുനർനിർമിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായി ധന സമാഹരണ കാമ്പയിൻ ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തിലാണ് പണസമാഹരണമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഈമാസം അഞ്ചിന് ആണ് പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് വീട് തകർത്തത്.
പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും സംഘടനയുടെ നേതൃത്വത്തില്‍ കുടുംബത്തിനായി വീട് നിര്‍മിച്ച് നല്‍കുമെന്നും ബ്രാഹ്മിണ്‍ സമാജ് സംസ്ഥാന അധ്യക്ഷന്‍ പുഷ്പേന്ദ്ര മിശ്ര പറഞ്ഞു. പ്രവേഷ് ചെയ്ത തെറ്റിന് കുടുംബം ദുരിതം അനുഭവിക്കേണ്ടത് എന്തിനാണെന്ന് പുഷ്പേന്ദ്ര ചോദിക്കുന്നു. കുടുംബത്തിന് 51,000 രൂപയുടെ ധനസഹായം കൈമാറിയിട്ടുണ്ട്. പൊളിച്ച വീട് പുനർനിര്‍മാമിക്കാനായി ആവശ്യമായ തുക ജനങ്ങള്‍ നല്‍കുന്നുണ്ടെന്നും പുഷ്പേന്ദ്ര മിശ്ര പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.