തോടുകളിലും പുഴകളിലും അനധികൃതമായി മീൻപിടിത്തം നടത്തിയാൽ പിഴ ഈടാക്കാൻ തീരുമാനിച്ചു. പുതിയ നിയമം അനുസരിച്ച് നീരൊഴുക്ക് തടഞ്ഞ് മത്സ്യബന്ധനം നടത്തിയാൽ 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കും. ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിനെതിരെ നടപടിയെടുക്കാം.
തടയണകളും വരമ്പുകളുമുള്ള പ്രദേശങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ് കെണിയും വലയും ഉപയോഗിച്ച് മീൻപിടിത്തം വ്യാപകമായതിനെ തുടർന്നാണ് നടപടി. പല ഇനം നാടൻ മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നു. തോടുകൾക്കും നദികൾക്കും കുറുകെ വലകൾ പൂർണ്ണമായി വലിച്ചു കെട്ടുന്നതോടെ, മത്സ്യങ്ങളുടെ സഞ്ചാരപാത നഷ്ടപ്പെടും.
മഴക്കാലത്ത് മത്സ്യങ്ങൾ പ്രജനനത്തിനായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ കെണികളിൽ പെടും. ഇതുമൂലം മത്സ്യത്തിന് മറ്റിടങ്ങളിൽ എത്താനാകാത്തതും പ്രത്യുൽപാദനം തടയുന്നതിന് കാരണമാകുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








