മുംബൈ: 19-ാമത് ഏഷ്യന്‍ ഗെയിംസിനുള്ള വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണി ഇടം നേടി. ബംഗ്ലാദേശ് പര്യടനത്തില്‍ നടത്തിയ പ്രകടനമാണ് മിന്നുവിനെ ടീമിലെത്തിച്ചത്. ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ നയിക്കുന്നത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. അതേസമയം, രേണുക സിംഗിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ചാ ഘോഷ്, അമന്‍ജോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി ശര്‍വാണി, തിദാസ് സദു, രാജേശ്വരി ഗെയ്കവാദ്, മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, അനുഷ ബരേദി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









