തിരുവനന്തപുരം വെങ്ങാനൂർ പുല്ലാന്നിമുക്കിൽ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യയ്ക്കു ശ്രമിച്ചതിൽ അച്ഛനും മകളും മരിച്ചു. അമ്മയും മകനും ആശുപത്രിയിൽ ചികിത്സയിൽ. പുല്ലാന്നിമുക്ക് ശിവബിന്ദു വീട്ടിൽ ജി.ശിവരാജൻ (56), മകൾ ബി.എസ്.അഭിരാമി (22) എന്നിവരാണു മരിച്ചത്. ശിവരാജന്റെ ഭാര്യ കെ.ബിന്ദു (53), മകൻ എസ്.അർജുൻ (19) എന്നിവരാണു ചികിത്സയിലുള്ളത്. കടബാധ്യതയെത്തുടർന്നാണ് ഇവർ കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ബിന്ദുവിനെയും മകൻ അർജുനെയും അപകടനില തരണം ചെയ്തതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. ഇവർക്കൊപ്പം വീട്ടിൽ കഴിയുന്ന ബിന്ദുവിന്റെ മാതാവ് എസ്.കനിയമ്മാൾ പുലർച്ചെയാണ് വിവരം അറിയുന്നത്. തലേന്നു രാത്രി ഭക്ഷണത്തിനു ശേഷം വൈറ്റമിൻ ഗുളികയിൽ വിഷം കലർത്തി കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണു പൊലീസ് നിഗമനം. ശിവരാജൻ രാത്രിയിൽ നൽകിയ ഗുളിക തങ്ങൾ കഴിക്കുകയായിരുന്നെന്നാണു മകൻ അർജുൻ പൊലീസിനു മൊഴി നൽകിയത്. വൈറ്റമിൻ ഗുളിക ഇടയ്ക്കു നൽകിയിരുന്നതിനാൽ സംശയം തോന്നിയില്ലെന്നും പറഞ്ഞു.
തിരുവനന്തപുരത്ത് കുടുംബത്തിലെ നാലു പേരുടെ ആത്മഹത്യ ; വൈറ്റമിൻ ഗുളികയിൽ വിഷം കലർത്തികനിയമ്മാളിന്റെ മുറിയിൽ കിടന്നിരുന്ന അർജുൻ വെളുപ്പിനു നാലുമണിക്കു ഛർദിച്ചതിനെത്തുടർന്നു എഴുന്നേറ്റപ്പോൾ തൊട്ടടുത്ത മുറിയിൽ നിന്ന് ബിന്ദു ഛർദിക്കുന്ന ശബ്ദം കേട്ട് അവിടേക്കു ചെല്ലുകയായിരുന്നു. മുറിയിൽ അവശയായ നിലയിൽ ഇരിക്കുന്ന ബിന്ദുവിനെയും സമീപം അനക്കമില്ലാതെ കിടക്കുന്ന ശിവരാജനെയുമാണു കണ്ടത്. മുകളിലത്തെ നിലയിൽ അഭിരാമിയെയും കണ്ടതോടെ അർജുൻ ശിവരാജന്റെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തിയാണു പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ആംബുലൻസിൽ അർജുനെയും ബിന്ദുവിനെയും ആശുപത്രിയിലെത്തിച്ചു. ശിവരാജനും അഭിരാമിയും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








