കോട്ടയം ∙ രാഷ്ട്രീയത്തിൽ എതിർത്തപ്പോഴും യോജിച്ച് നിന്ന് പ്രവർത്തിച്ചപ്പോഴുമൊക്കെ പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങൾ വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ചതെന്ന് മന്ത്രി വിഎൻ വാസവൻ. തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്കുശേഷം ബുധനാഴ്ച രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള അലങ്കരിച്ച കെഎസ്‍ആർടിസി ബസ് കോട്ടയത്തേക്കു തിരിച്ചത്. ഉമ്മൻ ചാണ്ടി തലസ്ഥാന നഗരിയോടു യാത്രചൊല്ലി മടങ്ങുമ്പോൾ തന്റെ ഔദ്യോഗിക വാഹനത്തിലാണു സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി വി.എൻ.വാസവനും വിലാപയാത്രയ്ക്കൊപ്പം ചേർന്നത്.
‘‘വഴിയോരത്തെല്ലാം ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനും പുഷ്പാർച്ചന നടത്താനുമെല്ലാം വലിയ തിരക്കാണ്. അതിനാൽ വളരെ പതുക്കെയാണു വിലാപയാത്ര മുന്നോട്ടു പോകുന്നത്. വലിയ ജനക്കൂട്ടമാണ് എല്ലായിടത്തും. കോട്ടയം ജില്ലയുടെ ചുമതലക്കാരനായ മന്ത്രിയെന്നും നിലയ്ക്കും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെന്ന നിലയ്ക്കുമാണു ഞാൻ വിലാപയാത്രയെ അനുഗമിക്കുന്നത്. അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും ഈ യാത്രയ്ക്കു കാരണമാണ്. ഉമ്മൻ ചാണ്ടിയോടു യോജിച്ചും വിയോജിച്ചും പ്രവർത്തിച്ചിട്ടുണ്ട്. ഏതു സന്ദർഭത്തിലും അദ്ദേഹത്തോടുള്ള സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








