റിയാദ്: സൗദിയില്‍ ഇന്ന് 405 പേർക്ക് കോവിഡ് ബാധിച്ചു. 455 പേര്‍ക്ക് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.00 ശതമാനമായി ഉയര്‍ന്നു. അതേസമയം 18 കോവിഡ് മരണവും 92 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലുള്ളത്. ഒക്ടോബർ 22 വരെ രാജ്യത്ത് ഇതുവരെ ആകെ 75,09,140 സാമ്പിളുകൾ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 51,643 സ്രവസാമ്ബിളുകള്‍ ടെസ്റ്റ് നടത്തി.
മക്ക 44, റിയാദ് 34, ഖമിസ് മുഷിയാത് 18, തുടങ്ങി സൗദിയിലെ 62 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
8,423 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 804 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 343,373 ഉം മരണ നിരക്ക് 5235 ഉം രോഗമുക്തി നേടിയവര്‍ 329,715 ആയി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.