കണ്ണൂർ: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാര്‍ഥിനിക്ക് അഭിമുഖമായിരുന്ന പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അതിക്രമം കാണിച്ചത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കണ്ണൂർ പടപ്പേങ്ങാട് സ്വദേശി ജോർജ് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകുകയും സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരിട്ട ദുരനുഭവം അറിയിക്കുകയും ചെയ്തു. പ്രതിയുടെ ലൈംഗികാതിക്രമം വിദ്യാർഥിനി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് പെൺകുട്ടിക്ക് ദുരനുഭവമുണ്ടായത്. കോഴിക്കോട് കഴിഞ്ഞപ്പോൾ എതിർവശത്തെ സീറ്റിൽ ഇരുന്നയാളിൽ നിന്നാണ് വിദ്യാർത്ഥിനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെൺകുട്ടി ബഹളം വച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സഹയാത്രികർ പിടികൂടി. ടെയിനില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഏല്‍പിക്കുകയും കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









