ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം കൂടി ചത്തു. ഇതോടെ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ കുനോയില്‍ ചത്ത ചീറ്റകള്‍ ഒമ്പതെണ്ണമായി. ധാത്രി എന്ന പെണ്ചീറ്റയേയാണ് ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായി ചീറ്റകള്‍ ചാവുന്നത് അഭിമാന പദ്ധതിയായ പ്രൊജക്ട് ചീറ്റയുടെ പരാജയമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചത്തത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഒരു ചീറ്റ കൂടി ചത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.