തൃശൂർ : സാധനങ്ങൾ വാങ്ങാനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കടയുടമ ഇരിങ്ങാലക്കുടയിൽ അറസ്റ്റിൽ. ഇരിങ്ങാലക്കുട ആസാദ് റോഡില്‍ പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആസാദ് റോഡില്‍ കട നടത്തുന്ന തടത്തിപ്പറമ്പില്‍ ബാബു (62) വിനെയാണ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് കരിം, ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ മൂന്ന് പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടികളെ ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയാണ് പതിവ്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഇൻസ്പെക്ടർ അനീഷ് കരീം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









