ഛത്തീസ്ഗഡിലെ ഗൗരേല പേന്ദ്ര മർവാഹി ജില്ലയിൽ കാമുകനോടുള്ള ദേഷ്യത്തിൽ 80 അടി ഉയരമുള്ള വൈദ്യുതി ടവറിനു മുകളിൽ കയറിയ പെണ്‍കുട്ടി പിന്നാലെ കയറിയ കാമുകനെയും സുരക്ഷിതമായി താഴെയിറക്കി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പെൺകുട്ടി ഫോൺ കോളിനെ ചൊല്ലി കാമുകനുമായി വഴക്കിട്ടിരുന്നു. പിന്നലെ ടവറിനു മുകളിൽ കയറി. ഇറങ്ങാൻ ആവശ്യപ്പെട്ട് കാമുകനും പിന്നാലെ കയറി. ഇരുവരെയും ടവറിന് മുകളിൽ കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിച്ചു. ഇരുവരുടെയും വീട്ടുകാരെയും അറിയിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേക്കും പ്രദേശവാസികള്‍ ടവറിന് ചുറ്റും തടിച്ചുകൂടിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇരുവരെയും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. മണിക്കൂറുകൾക്കുശേഷം ഇരുവരും വഴങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









