മാതളനാരങ്ങയിൽ ധാരാളം പോഷകഗുണങ്ങളുണ്ട്. മാതളനാരങ്ങയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി വൈറൽ, ആന്റി ട്യൂമർ പ്രോപ്പർട്ടികളും അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിനുകളുടെ പ്രത്യേകിച്ച് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമാണ്. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയേക്കാളും ഏകദേശം മൂന്നിരട്ടി കൂടുതലാണ്. ദിവസേന മാതളനാരങ്ങ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
ഒരു മാതളനാരങ്ങയിൽ 64 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെയും സ്വാഭാവിക പഞ്ചസാരയുടെയും ഉയർന്ന ഉള്ളടക്കമുണ്ട്. ഒരു മാതള നാരങ്ങയിൽ 14 ഗ്രാം കാർബോഹൈഡ്രേറ്റും 11 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. 3 ഗ്രാം ഫൈബറും 1 ഗ്രാം പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കാരണം ധമനികളുടെ ഭിത്തികൾ കഠിനമാവുകയും ചിലപ്പോൾ തടസ്സങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മാതളനാരങ്ങയുടെ ആന്റി ഓക്‌സിഡന്റ് ഗുണം ചീത്ത കൊളസ്‌ട്രോൾ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുന്നു. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറുകൾ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. മാതളനാരങ്ങ ജ്യൂസ് ഉദ്ധാരണക്കുറവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിറോ ആർത്രൈറ്റിസ് തുടങ്ങിയ രോഗപ്രതിരോധ സംബന്ധമായ തകരാറുകൾ ഉള്ളവർക്ക് മാതളനാരങ്ങ വളരെ ആരോഗ്യകരമാണ്. അവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആൻറിബോഡി ഉത്പാദനം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









