ന്യൂഡൽഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനം സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾക്കാണെന്ന് അനിൽ ആന്റണി പറഞ്ഞു. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങുന്നതിൽ പോലും അഴിമതിയുണ്ടായി. ഇതേ ഭരണകാലത്താണ് സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും പങ്കുണ്ടെന്ന ആരോപണം ഉയർന്നത്. സംസ്ഥാനത്ത് വർഗീയത വലിയ തോതിൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണവും ഉയർന്നുവരുന്നത്. ട്രേഡ് യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും പണം വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.