രാത്രിയിൽ അമിതമായി വിയർക്കാറുണ്ടോ?. പല കാരണങ്ങളാൽ രാത്രിയിൽ വിയർപ്പ് അനുഭവപ്പെടാം. ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ ഇത് കൂടുതൽ സാധാരണമാണ്. എന്നാൽ സമ്മർദ്ദമോ, ദേഷ്യമോ ഉണ്ടായാലും വിയർക്കാം.
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും മദ്യം കഴിക്കുന്നതും കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി കഴിക്കുന്നതും രാത്രിയിൽ വിയർക്കുന്നതിന് കാരണമാകും. കൂടാതെ രാത്രിയിൽ വിയർക്കുന്നത് പല രോഗാവസ്ഥകൾക്കും ഒരു സാധാരണ ലക്ഷണമാണ്. അതിൽ ഉൾപ്പെടുന്ന രോഗമാണ് കാൻസർ.
കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗാവസ്ഥകളുടെ ഒരു സാധാരണ ലക്ഷണമാണ് രാത്രിയിലെ അമിത വിയർപ്പ്. വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും മാറ്റുന്ന രീതിയിൽ എത്തുന്ന രാത്രി വിയർപ്പ് പലപ്പോഴും കൂടുതൽ ഗുരുതരമായ അടിസ്ഥാന രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ സാധാരണമായ ക്ഷയരോഗം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനെ അർത്ഥമാക്കുന്ന ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ അണുബാധകളും കാരണങ്ങളിൽ ഉൾപ്പെടുന്നു
മെലനോമ എന്നത് ശരീരത്തിൽ എവിടെയും വികസിക്കുന്ന ഒരു തരം ത്വക്ക് കാൻസറാണ്. രാത്രിയിലെ വിയർപ്പ് മെലനോമയുടെ ഒരു സാധാരണ ലക്ഷണമാണ്. സ്തനാർബുദമാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായ അർബുദം. പുരുഷന്മാരിൽ ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ മരണത്തിന്റെ പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. രാത്രിയിലെ വിയർപ്പ് ഈ കാൻസറുകളുടെ ഒരു സാധാരണ ലക്ഷണമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.