മലപ്പുറം മേലാറ്റൂരിൽ പൊലീസ് സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്തു. മലപ്പുറം മേലാറ്റൂരില്‍ അഞ്ച് യുവാക്കളാണ് അറസ്റ്റിലായത്. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് റീൽ നിര്‍മിച്ചത്. അടുത്തിടെയിറങ്ങിയ ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ തയ്യാറാക്കിയത്.
സിനിമയുടെ സൗണ്ട് ട്രാക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു വീഡിയോ ഇത്ര വലിയ കാര്യമാകുമെന്ന് യുവാക്കൾക്ക് തോന്നിയേക്കില്ല. വീഡിയോയുടെ അവസാനം പോലീസ് സ്റ്റേഷൻ ബോംബ് ഉപയോഗിച്ച് തകര്‍ക്കുന്നതും കൃത്രിമമായി സൃഷ്ടിച്ചിരുന്നു. ഇതിനാണ് മേലാറ്റൂർ പൊലീസ് അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.
ഒരു ബാഗുമായി സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് വീഡിയോയിൽ. പിന്നെ തിരിഞ്ഞു നോക്കുമ്പോൾ പോലീസ് സ്റ്റേഷൻ തകർന്നു വീഴുന്നതും സ്ലോ മോഷനിൽ നടക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയിലെ ബോർഡ് പ്രകാരം മേലാറ്റൂർ പോലീസ് സ്റ്റേഷൻ തകർത്തതിന്റെ ദൃശ്യങ്ങളാണ് വീഡിയോ ആയി ചിത്രീകരിച്ചത്.
അറസ്റ്റിലായ അഞ്ചുപേരും വീഡിയോയിൽ അഭിനയിച്ചവരാണ്. ആർഡി വ്ലോഗ് എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളം സിനിമയിലെ രംഗം ചിത്രീകരിക്കുന്നതിനൊപ്പം മേലാറ്റൂർ പോലീസ് സ്റ്റേഷനുനേരെയുള്ള ബോംബ് സ്ഫോടനത്തിന്റെ ഗ്രാഫിക് ചിത്രവും വീഡിയോയുടെ അവസാന ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോലീസിനെ അപകീർത്തിപ്പെടുത്തുക, സോഷ്യൽ മീഡിയയിലൂടെ ലഹള ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









