സുന്ദരമായ ചർമം കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ചർമകാന്തി വർധിപ്പിക്കാനായി പലതരം ക്രീമുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ആ ക്രീമുകൾ ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാനായി പലവഴികളും നോക്കും. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് ഇങ്ങനെ രാസപദാർഥങ്ങള്‍ തേടി പോകുന്നത്. എന്നാൽ അവ നമ്മുടെ ചർമത്തെ താൽകാലികമായി സുന്ദരമാക്കുമെങ്കിലും ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകും.
പ്രശ്നങ്ങൾ ഒഴിവാക്കി ചർമകാന്തി വീണ്ടെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിൽ ഉപയോഗിക്കാനാവുന്ന വസ്തുവാണ് തേൻ. ശരിയായി ഉപയോഗിച്ചാൽ ചർമത്തിൽ മറ്റൊരു പരീക്ഷണവും വേണ്ടിവരില്ല. തേനിന് ചർമത്തെ പോഷിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ പതിവ് ഉപയോഗം ചർമം മിനുസമാർന്നതാക്കും. തേൻ ഉപയോഗിച്ച് ഉണ്ടാക്കാനാവുന്ന നിരവധി ഫെയ്സ് പായ്ക്കുകളുണ്ട്. അതിൽ എളുപ്പത്തിൽ ഉണ്ടാക്കാനാവുന്ന ചില പാക്കുകൾ ഇതാ.
ഒരു പാത്രത്തിൽ 1/2 സ്പൂൺ തേനും 1/2 കപ്പ് പപ്പായ ജ്യൂസും ചേർത്തു നന്നായി മിക്സ് ചെയ്യുക. 20 മിനിറ്റ് മുഖത്ത് പുരട്ടിയശേഷം കഴുകി കളയാം. ഈ മിശ്രിതത്തിൽ വിറ്റാമിൻ A, C, E എന്നിവ അടങ്ങിയിട്ടുണ്ട്. ഇതൊരു പ്രകൃതിദത്ത ആന്റി-ടാനിങ് ഏജന്റായി പ്രവർത്തിക്കും.
1 സ്പൂൺ തേൻ, 1/2 കപ്പ് പുളിച്ച തൈര്, 1 തക്കാളി പൾപ്പ്, 2 ടീസ്പൂൺ കടലമാവ് എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്താൽ മിനുസമാർന്ന ചർമം സ്വന്തമാക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









