വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് ‘കൊഴുപ്പ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ബോഡി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് എല്ലാത്തിനേക്കാളും അപകടകരമാണ്.
അടിവയറിന് ചുറ്റുമുള്ള കൊഴുപ്പ് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, കരൾ രോഗം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബെല്ലി ഫാറ്റ് കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതമാണ്. ചില പഴങ്ങൾ വയറിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ…
ആപ്പിളിൽ നാരുകളും പെക്റ്റിനും ഉണ്ട്. ഇത് നല്ല ആരോഗ്യത്തിന് സഹായിക്കുകയും അമിതവണ്ണവും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു. ആപ്പിളിൽ കലോറിയും പഞ്ചസാരയും വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
അടിവയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.