കേരളത്തിലെ മിക്ക വീടുകളിലും കാണുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. വിറ്റാമിനുകൾ, ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ് മുരിങ്ങ. ധാരാളം ആളുകൾ പോഷക സമൃദ്ധമായ ഭക്ഷണത്തിനായി ഇതിന്റെ ഇലകളും പൂക്കളും ഉപയോഗിക്കുന്നു. ഇതിന്റെ ഇലകളിൽ നിന്ന് തയ്യാറാക്കുന്ന പൊടി പലപ്പോഴും ഭക്ഷണ പദാർത്ഥമായും ഉപയോഗിച്ച്, വരുന്നു.
ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ, ആൻറിവൈറൽ ഘടകങ്ങൾ എന്നിവയും മുരിങ്ങയിലയിൽ നിറഞ്ഞിരിക്കുന്നു. പ്രമേഹവും സന്ധിവേദനയുംഉള്ളവർക്ക് മുരിങ്ങ ഇല നല്ലതാണ് . രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവർ മുരിങ്ങയില ഭക്ഷണത്തിൽ ചേർക്കണം. റൈബോഫ്ലേവിൻ വിറ്റാമിനുകളുടെ സാന്നിധ്യം കാർബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസാക്കി മാറ്റാൻ സഹായിക്കുന്നു, ഇത് ശരീരത്തിന് ഊർജ്ജം ഉത്പാദിപ്പിക്കുന്നു.
മുരിങ്ങയുടെ കായ്കളിലും ഇലകളിലും പൂക്കളിലും വിവിധ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. പ്രമേഹം ഒഴിവാക്കാൻ അല്ലെങ്കിൽ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ മുരിങ്ങയില ചേർക്കുന്നത് നല്ലതാണെന്നും ഡോ. ജിതേന്ദ്ര ശർമ്മ പറഞ്ഞു. മുരിങ്ങയിലയിൽ ഇരുമ്പും കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു. എല്ലുകൾ പൊട്ടുന്നത് തടയാനും ഇത് ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മുരിങ്ങയിലയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് ആണ് ഈ പ്രക്രിയയെ സഹായിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.