മുടിയുടെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. കെമിക്കലുകളുടെ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. മുടിയ്ക്ക് ഏറെ നല്ലതാണ് മുട്ടയുടെ വെള്ള. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയ്ക്കാൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനായി പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ…
ഒരു പാത്രത്തിൽ രണ്ട് മുട്ടയുടെ വെള്ള, 4-5 ടീസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. മുടിയുടെ കരുത്തും തിളക്കവും വർധിപ്പിക്കാൻ ഈ പാക്ക് സഹായിക്കുന്നു.
മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒന്നാണ് തൈര്. കാൽസ്യത്തിൻ്റെ മികച്ച ഉറവിടമാണ്
തൈര്. കൂടാതെ ഇതിൽ വൈറ്റമിൻ ബി 5, ഡി തുടങ്ങിയ വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. മുടിയുടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ ഇത് വളരെയധികം സഹായിക്കും. കൂടാതെ തൈര് ഉപയോഗിക്കുന്നത് താരൻ ഇല്ലാതാക്കാനും സഹായിക്കും. ഇതിൽ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഒരു പാത്രത്തിലേക്ക് ഒരു മുട്ടയുടെ വെള്ള എടുക്കുക. ഇതിലേക്ക് അൽപം വെളിചെണ്ണ ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. പാക്ക് തലയിൽ തേച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രൺ് ദിവസം ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.