കോഴിക്കോട്: പ്രവാസികൾക്ക് ഇരുട്ടടി നല്‍കി വിമാനക്കമ്പനികൾ. സ്‌കൂൾ അവധി അവസാനിക്കാറായതും ഓണവും ഒരുമിച്ചെത്തിയതോടെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ഇതോടെ നാട്ടിൽ ഓണമാഘോഷിക്കണമെന്ന പ്രവാസികളുടെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയാകും. സീസണായതിനാൽ പലരും മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ ടിക്കറ്റ് കിട്ടാത്തതാണ് സ്ഥിതി. നിലവിലുള്ള ടിക്കറ്റുകൾക്ക് വിമാനക്കമ്പനികൾ കൊള്ളവില ഈടാക്കുന്നു. നിലവിൽ സെപ്റ്റംബർ പകുതി വരെ ഉയർന്ന നിരക്കിലാണ് ടിക്കറ്റുകൾ ഈടാക്കുന്നത്. വാർഷിക അവധിക്ക് നാട്ടിലേക്ക് വരാനിരുന്ന ഭൂരിഭാഗം പേരും യാത്ര മാറ്റിവെച്ചിരിക്കുകയാണ്. മറ്റുചിലർ കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് നോക്കുകയാണ്.
ഗള്‍ഫ്-കേരള സെക്ടറിലെ പല വിമാനടിക്കറ്റുകളും വിറ്റു തീര്‍ന്നു. ശേഷിക്കുന്ന ഏതാനും ടിക്കറ്റുകള്‍ക്ക് 200 ഇരട്ടിയിലേറെയാണ് വര്‍ധനവ്. 7000 രൂപയിൽ താഴെയുള്ള വിമാന ടിക്കറ്റുകൾക്ക് 40,000 മുതൽ 1.5 ലക്ഷം വരെയാണ് ഈടാക്കുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ഭാരമാണ്.
യുഎഇയിൽ സ്‌കൂൾ അവധിക്കാലം അവസാനിച്ചതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിൽ മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങൾ വെട്ടിലായി. കോഴിക്കോട് -ദുബായ് മേഖലയില്‍ 64,000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. നേരത്തെ 7000 രൂപയില്‍ താഴെ വിലയ്ക്ക് ലഭിച്ചിരുന്ന വിമാന ടിക്കറ്റുകള്‍ക്ക് നിലവില്‍ 40000 മുതല്‍ 1.5 ലക്ഷം വരെയാണ് ഈടാക്കുന്നത്.
ദുബായ് -കോഴിക്കോട് മേഖലയിലും സമാനമാണ് നിരക്കുകള്‍. കൊച്ചിയിലേക്കിത് 13,000 മുതല്‍ 1,04,738 രൂപ വരെയാണ് നിരക്കെങ്കില്‍ തിരുവനന്തപുരത്തേക്ക് 28,000 മുതല്‍ 2,45,829 രൂപ വരെയും. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് കേരളത്തില്‍നിന്ന് ദുബായിലേക്കോ തിരിച്ചോ യാത്ര ചെയ്യണമെങ്കില്‍ രണ്ടുലക്ഷത്തോളം രൂപ വേണമെന്ന സ്ഥിതിയാണ്. സെപ്റ്റംബര്‍ പകുതിവരെ ഈ ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് -ഷാര്‍ജ മേഖലയില്‍ രണ്ടാഴ്ച ടിക്കറ്റുകള്‍ ലഭ്യമല്ല. സെപ്റ്റംബര്‍ ആദ്യവാരത്തിലാകട്ടെ 33,080 രൂപ മുതല്‍ 66,404 രൂപ വരെയാണ് നിരക്കുകള്‍. തിരുവനന്തപുരത്തേത് 22,660 മുതല്‍ 90,522 വരെയും കൊച്ചിയിലേക്ക് 19,000 മുതല്‍ 64,741 രൂപവരെയുമെത്തി നില്‍ക്കുന്നു. ഇവിടെയും 7000 രൂപയ്ക്ക് താഴെ ടിക്കറ്റുകള്‍ ലഭിച്ചിരുന്നു.
അബുദാബിയിലേക്ക് കോഴിക്കോട്ടുനിന്ന് 36,902 മുതല്‍ 1,50,219 രൂപ വരെയും കൊച്ചിയില്‍നിന്ന് 22,000 മുതല്‍ 2,67,409 രൂപ വരെയുമാണ് നിരക്കുകള്‍. തിരുവനന്തപുരത്തിത് 27078 മുതല്‍ 1,29,109 വരെയാണ്. അതേസമയം, നിരക്കുവര്‍ധന ജിദ്ദ മേഖലയെ ബാധിച്ചിട്ടില്ല. കോഴിക്കോട് -ജിദ്ദ മേഖലയില്‍ 12,709 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. കൊച്ചിയിലിത് 13,242-ഉം തിരുവനന്തപുരത്ത് 31,862 രൂപയുമേ ഉള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.