കോഴിക്കോട് പുതുപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ പിടിയില്‍. കെട്ടിട നിര്‍മാണ കരാറുകാരനായ മുസ്തഫയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതിക്കെതിരെ അഞ്ച് പരാതികളാണ് താമരശ്ശേരി പൊലീസിന് ലഭിച്ചത്. മുസ്തഫയ്ക്കൊപ്പം മറ്റൊരാള്‍ കൂടി പീഡിപ്പിച്ചതായും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







