കോഴിക്കോട് : തൊട്ടിൽപ്പാലത്ത് നിന്ന് കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി പിടയില്‍. വടകരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും എടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. ബുധനാഴ്ച വൈകുന്നേരമാണ് പത്തൊമ്പതുകാരിയെ ഹോസ്റ്റലിൽ നിന്ന് കാണാതായത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ സഹപാഠികളോട് വിവരം തിരക്കി. വൈകുന്നേരം ആണ്‍സുഹൃത്തിനൊപ്പം ബൈക്കിൽ പോയതായാണ് വിവരം ലഭിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.
പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കുണ്ടുതോടാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തൊട്ടില്‍പ്പാലം എസ് ഐ. സി വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.