കോഴിക്കോട് : വിതരണത്തിനായി കൊണ്ടുപോകുകയായിരുന്ന ഗ്യാസ് സിലിണ്ടർ വാഹനത്തിന് തീപിടിച്ചു. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും ഡ്രൈവറുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി.
കോഴിക്കോട് പുറമേരിയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന വാഹനത്തിനാണു തീപിടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാബിന് പിന്നിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഡ്രൈവർ ഉടൻ തന്നെ ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ അണക്കുകയും ഇതിനിടെ നാട്ടുകാർ സിലിണ്ടർ പുറത്തേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.