തിരുവനന്തപുരം: തിരുവോണത്തിൻ്റെ ഉത്രാടകാലത്ത് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ വഴി കേരളത്തിലെ ജനങ്ങൾ വാങ്ങിയത് 116 കോടിയുടെ വിദേശമദ്യം. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത്. അതേസമയം, അന്തിമ കണക്കിൽ വിൽപ്പന തുക ഇനിയും ഉയരുമെന്ന് ബെവ്‌കോ എംഡി സൂചിപ്പിച്ചു.
ഇരിങ്ങാലക്കുടയിൽ ഒറ്റ ദിവസം 1.06 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി 1.01 കോടി രൂപയുടെ വിൽപ്പനയുണ്ടായി. ഓണം സീസണില്‍ ജീവനക്കാര്‍ക്ക് അവധി നൽകാതെയാണ് ഉത്രാടം നാൾ വരെ ബീവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിച്ചത്. ബാറുകളിലെയും കള്ള് ഷാപ്പുകളിലെയും മദ്യവിൽപ്പന ഇതിൽ പെടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









