മലപ്പുറം: പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കൊച്ചിയിൽ നിന്ന് പെട്രോളുമായി വരികയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവർ കൃഷ്‌ണൻകുട്ടിക്കും ഒപ്പമുണ്ടായിരുന്ന ജിനുവിനും നിസാര പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം.
മുന്‍കരുതലിന്‍റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ടീമും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









