ദുർഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയിൽ ആലുവ സ്വദേശിയായ യുവതിക്കെതിരെ കേസെടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് നടപടി. ആലുവ സ്വദേശി ദിയ ജോൺസണെതിരെയാണ് കേസ്.
മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പിലാണ് കേസ്. ലഹരി വസ്തുക്കളും മദ്യക്കുപ്പിയും ഉൾപ്പെടെ നവരാത്രി തീമിൽ ഒരുക്കിയ ഫോട്ടോ ഷൂട്ടാണ് പരാതിക്ക് ആധാരം. കേസെടുത്തതിന് പിന്നാലെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









