കിഡ്നി കാൻസർ (Kidney Cancer) ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കിഡ്നികൾ സഹായിക്കുന്നു. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു.
പുകവലി, പാരമ്പര്യം, അമിതവണ്ണം, മദ്യപാനം എന്നിവ കിഡ്നി കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ പ്രായം മറ്റൊരു ഘടകമാണ്.
കിഡ്നി കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ
വൃക്ക കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ രക്തം കാണുന്നത്. പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ ഇരുണ്ട നിറമുള്ള മൂത്രം അല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, കിഡ്നി കാൻസറിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്.
ചില വ്യക്തികൾക്ക് വയറിലോ വശത്തോ മുഴ അനുഭവപ്പെടാം. ഇത് ട്യൂമറിന്റെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കാം.ക്ഷീണവും ബലഹീനതയുമാണ് മറ്റൊരും ലക്ഷണം. സ്ഥിരമായ ക്ഷീണം, ബലഹീനത എന്നിവ വൃക്ക കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിദഗ്ധർ പറയുന്നു.
കിഡ്നി കാൻസർ ചിലപ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിച്ചേക്കാം. ഇത് ഹൈപ്പർടെൻഷനിലേക്ക് നയിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.