വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. വിസറൽ ഫാറ്റ് അഥവാ വയറ്റിൽ അടിഞ്ഞ് കൂടുന്ന ഫാറ്റാണ് വിവിദ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദയം, ലിവർ തുടങ്ങിയ പല അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടാം. ഇത്തരം കൊഴുപ്പാണ് ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നത്. സമീകൃതാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പതിവ് വ്യായാമം ചെയ്യുന്നതും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉറവിടമാണ് അവാക്കാഡോ. ഈ കൊഴുപ്പുകൾ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിന് പുറമേ വിശപ്പ് കുറയ്ക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല, അവാക്കാഡോയിൽ നാരുകൾ, പൊട്ടാസ്യം, അവശ്യ വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ഗ്രീൻ ടീ വയറിന് ചുറ്റുമുള്ള വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീൻ, EGCG (epigallocatechin gallate) എന്നിവയാണ് അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയുൾപ്പെടെയുള്ള ഫലങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ബെല്ലി ഫാറ്റി കുറയ്ക്കുന്നതിനും ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ മത്സ്യം വീക്കം ലഘൂകരിക്കുന്നതിലും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിലും പ്രധാനപങ്ക് വഹിക്കുന്നു. തൈരിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബിഎംഐ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.