കോഴിക്കോട്∙ കൂടരഞ്ഞിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചു കാർ നിർത്താതെ പോയി. ഭർത്താവ് പ്രഭാകരനൊപ്പം യാത്ര ചെയ്യുകയായിരുന്ന കാരശ്ശേരി പാറതോട് കളിരാങ്ങൽ മാലതിക്കാണ് (55) ഗുരുതര പരുക്കേറ്റത്. പ്രഭാകരൻ പരുക്കില്ലാതെ രക്ഷപ്പെട്ടു. കൂടരഞ്ഞി – മുക്കം റോഡിൽ തോണക്കര ഭാഗത്ത് വച്ചാണ് അപകടം.
ഉടൻ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിച്ച കാർ കണ്ടെത്താൻ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.