ഭക്ഷണത്തിൽ ഉപ്പിന്റെ സ്ഥാനം വളരെ വലുതാണ്. ചിലർക്ക് വിഭവങ്ങളിൽ അൽപം കൂടുതൽ ഉപ്പ് വേണമെങ്കിൽ ചിലർക്ക് കുറവുമതി. എന്തായാലും അമിതമായാൽ ഉപ്പും പ്രശ്നക്കാരനാണ്. ഉപ്പിന്റെ ഉപയോഗം പാടേ ഒഴിവാക്കുക വഴി ഹൃദ്രോഗസാധ്യതകൾ കുറയ്ക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്.
ഭക്ഷണത്തിൽ ഉപ്പ് സ്ഥിരമായി ചേർക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗത്തിനുള്ള സാധ്യത ഇരുപത്തിരണ്ടുശതമാനമാണെന്നാണ് ഗവേഷകർ പറയുന്നത്. ഉപ്പ് പാടേ ഉപേക്ഷിക്കുകവഴി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗാവസ്ഥകൾക്കുള്ള സാധ്യത അഞ്ചിലൊന്നായി കുറയ്ക്കാനാവുമെന്നും ഗവേഷകർ പറയുന്നു.
ക്രമരഹിതവും വേഗത്തിലുള്ളതുമായ ഹൃദയമിടിപ്പ് അഥവാ എന്ന അവസ്ഥയും ഉപ്പ് ഉപയോഗം കൂടിയവരിൽ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കാവുന്ന അവസ്ഥയാണ്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ, പക്ഷാഘാതം, കാൻസർ മുതലായ രോഗങ്ങൾ പ്രതിരോധിക്കാൻ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ രാജ്യങ്ങൾ വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളണമെന്നാണ് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടത്. സോഡിയം കുറയ്ക്കാനുള്ള ഫലപ്രദമായ ഇടപെടലുകളിലൂടെ 2030 ആകുമ്പോഴേക്കും ഏഴു ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്.
ഉപ്പിന്റെ അമിതോപയോഗം മരണം ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് ചെന്നെത്തിക്കാൻ സാധ്യതയുണ്ടെന്ന് പല മുൻപഠനങ്ങളും വ്യക്തമാക്കിയിരുന്നു. ഗ്യാസ്ട്രിക് കാൻസർ, അമിതവണ്ണം, ഓസ്റ്റിയോപൊറോസിസ്, വൃക്ക രോഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം അമിത അളവിൽ ഉപ്പ് കഴിക്കുന്നത് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഉപ്പിന്റെ അളവ് കൂടുന്നത് മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നേരത്തേ മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.