ന്യൂഡൽഹി: പ്രതിപക്ഷ സഖ്യപാർട്ടികളോട് ശത്രുതാ മനോഭാവം വെച്ചുപുലർത്തുന്ന ചാനൽ അവതാരകരേയും ചാനൽ ചർച്ചകളും ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം. ഇതുമായി ബന്ധപ്പെട്ട് ആദ്യത്തെ ഏകോപന സമതി യോഗത്തിൽ തീരുമാനമെടുത്തു. എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ വസതിയിൽ നീണ്ട ചർച്ചയിലായിരുന്നു തീരുമാനം.
ശത്രുതാമനോഭാവത്തോടെ ചർച്ചകൾ നയിക്കുന്ന ചാനൽ അവതാരകരെക്കുറിച്ച് ഞങ്ങളുടെ മീഡിയ ഗ്രൂപ്പ് ശ്രദ്ധയിൽപെടുത്തുകയുണ്ടായി. അത്തരം പരിപാടികളിൽ ഇന്ത്യ സഖ്യത്തിൽ നിന്ന് ആരും പങ്കെടുക്കില്ലെ. പ്രതിപക്ഷ സഖ്യത്തിന്റെ ഒരു പ്രതിനിധി പോലും ഇത്തരം ചർച്ചകളിലും ശത്രുതാ മനോഭാവം വെച്ചുപുലർത്തുന്ന ചാനൽ അവതാരകരുടെ പരിപാടികളിലും പങ്കെടുക്കില്ലെന്നും നേതാക്കൾ യോഗത്തിന് ശേഷം പറഞ്ഞു.
ഏതൊക്കെ അവതാരകരേയാണ്, ഏതൊക്കെ ചാനൽ ചർച്ചകളാണ് ബഹിഷ്കരിക്കുക എന്നത് സംബന്ധിച്ച് വൈകാതെ തന്നെ അറിയിപ്പ് ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.