ന്യൂഡൽഹി: നിപ വൈറസിന്റെ മരണനിരക്ക് കോവിഡ്-19നേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ.രാജീവ് ബാൽ. കൊവിഡ് മരണനിരക്ക് 2 മുതൽ 3 ശതമാനം വരെയാണെങ്കിൽ, നിപയുടെ കാര്യത്തിൽ ഇത് 40 മുതൽ 70 ശതമാനം വരെയാണ്. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപ കേസുകളുടെയെല്ലാം സമ്ബര്‍ക്കം ഒരു രോഗിയില്‍ നിന്നാണ്. കേരളത്തിൽ വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. കേരളത്തിൽ മാത്രം നിപ്പ കേസുകൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും അദ്ദേഹം ഉപദേശിച്ചു.
“2018 ൽ കേരളത്തിൽ പടർന്നുപിടിച്ചത് വവ്വാലുകളുമായി ബന്ധപ്പെട്ടതാണെന്ന് ഞങ്ങൾ കണ്ടെത്തി. വവ്വാലുകളിൽ നിന്ന് എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. വീണ്ടും ഞങ്ങൾ ഇത്തവണ കണ്ടെത്താൻ ശ്രമിക്കുന്നു. ഇത് എല്ലായ്പ്പോഴും മഴക്കാലത്താണ് സംഭവിക്കുന്നത്,” രാജീവ് ബാൽ പറഞ്ഞു. 20 ഡോസ് മോണോക്ലോണൽ ആന്റിബോഡി മരുന്നുകൾ ഓർഡർ ചെയ്തതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, മുൻകരുതൽ നടപടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. വരും ദിവസങ്ങളിൽ ബീച്ചിൽ ആളുകൾ എത്തുന്നത് തടയുമെന്ന് പോലീസ് അറിയിച്ചു.
ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിലും മോട്ടോർ വാഹന വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, വാഹന ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്കുള്ള അപേക്ഷകളുടെ എണ്ണം 25 ആയി നിജപ്പെടുത്തിയതായി റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
രോഗവ്യാപനം തടയാൻ സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 30നും സെപ്തംബർ 11നുമാണ് കോഴിക്കോട് നിപ വൈറസ് ബാധിച്ച് രണ്ട് മരണങ്ങൾ നടന്നത്. കോൺടാക്ട് ലിസ്റ്റിലെ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട 15 പേരുടെ സാമ്പിളുകൾ കേരളത്തിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോൺടാക്റ്റ് ലിസ്റ്റിൽ 950 പേർ ആണ് നിലവിലുള്ളത്, അതിൽ 213 പേർ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിലാണ്. 287 ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, നിപാ വൈറസ് പഴംതീനി വവ്വാലുകളിൽ നിന്നാണ് ഉണ്ടാകുന്നത്, ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും മാരകമായേക്കാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കൊപ്പം, പനി, പേശീവേദന, തലവേദന, പനി, തലകറക്കം, ഓക്കാനം എന്നിവയ്ക്കും കാരണമാകുമെന്ന് അറിയപ്പെടുന്നു.
#WATCH | Nipah virus | DG ICMR Dr. Rajiv Bahl says, "…If COVID had a mortality of 2-3%, here the mortality is 40-70%. So, the mortality is extremely high…" pic.twitter.com/O60erWop9v
— ANI (@ANI) September 15, 2023
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.