ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ആരോഗ്യമുള്ള ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു ഭക്ഷണം കൂടിയാണിത്. ബ്രേക്ക്ഫാസ്റ്റിൽ ഓട്സ് ഉൾപ്പെടുത്തന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഉണക്കിയ പഴങ്ങളോടൊപ്പം പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുകയാണെങ്കിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഗുണങ്ങളുമെല്ലാം ഈയൊരു ഭക്ഷണത്തിൽ നിന്ന് മാത്രം ലഭിക്കും.
ഓട്സ് ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡിന്റെ അളവ് കുറയുകയും പോഷകങ്ങൾ ഒട്ടും തന്നെ നഷ്ടപ്പെടാതെ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
ചീത്ത കൊളസ്ട്രോൾ അളവ് ഹൃദ്രോഗങ്ങൾക്ക് കാരണമായി മാറിയേക്കാം. ഇത് ഹൃദയ ധമനികളുടെ പ്രവർത്തനത്തിൽ തടസ്സമുണ്ടാക്കുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഓട്സിൽ കാണപ്പെടുന്ന ബീറ്റാ ഗ്ലൂക്കൺ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കും
ധാരാളം പോഷക ഗുണങ്ങൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത ആന്റിഓക്സിഡേറ്റീവ് എന്നതിനപ്പുറം ഇതിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ഓട്സ്. ഓട്സ് പതിവായി കഴിക്കുകയാണെങ്കിൽ ബ്രസ്റ്റ് കാൻസർ, പ്രോ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.