തെറ്റായ ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും എല്ലാം മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലീരോഗമാണ് ടൈപ്പ് 2 പ്രമേഹം.ജീവിതശൈലിയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങയില്‍ ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണു
ഫൈബര്‍ ധാരാളം അടങ്ങിയതാണ് നാരങ്ങ. അതിനാല്‍ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. നാരങ്ങയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങ പ്രമേഹം വരാനുള്ള സാധ്യതയും കുറയ്ക്കും. നിര്‍ജ്ജലീകരണം തടയാനും നാരങ്ങാ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. അതുവഴിയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാം.
നാരങ്ങയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. ഒപ്പം ഇത് ശരീരഭാരം കുറയ്ക്കാനും അതുവഴിയും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.