ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് ആരോഗ്യത്തിനും ഏറെ നല്ലതാണ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് ഡാർക്ക് ചോക്ലേറ്റ്. അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്.
ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയോരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.
പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ഡാർക്ക് ചോക്ലേറ്റിലെ കൊക്കോയുടെ ഗുണങ്ങൾ പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇവ സഹായിക്കും. ഡാർക്ക് ചോക്ലേറ്റുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.