സൗന്ദര്യ സംരക്ഷണം എളുപ്പത്തിൽ ചെയ്യാവുന്നത് എങ്ങനെയാണോ അത് പരീക്ഷിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും . വീട്ടിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ ആണെങ്കിൽ അത്രയും നല്ലത് എന്നാൽ ഇനി അക്കാര്യം ആലോചിച്ച് ടെൻഷനടിക്കേണ്ട, നിങ്ങളെ സുന്ദരിയാക്കാനുള്ള ഒരു വിദ്യ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്. പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ നെയ്യ്.
വിറ്റമിൻ എ, ഇ എന്നിവ കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ ചേർന്ന് ചർമത്തിന് പുതുജീവനേകി ചർമത്തെ മൃദുലമാക്കും ചെറുപ്പം നിലനിർത്താനും സഹായിക്കും.
അതുപോലെ തന്നെ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറാനും ഒരു നുള്ള് നെയ്യ് മതി. നെയ്യ് എടുത്ത് കണ്ണിനു താഴെ ചെറുതായി മസാജ് ചെയ്യുന്നത് നല്ലതാണ്. 15 മിനിറ്റിനുശേഷം നനവുള്ള കോട്ടൺ കൊണ്ട് തുടച്ചു കളയാം. ചുളിവുകളും കറുത്ത പാടുകളും കുറയുന്നത് കാണാം.
മൂന്ന് ടേബിൾസ്പൂൺ ഓട്സിൽ ഒരു ടീസ്പൂണ് വീതം നെയ്യ്, തേൻ, തൈര് എന്നിവ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തിളക്കമുള്ള മൃദുലമായ ചർമം സ്വന്തമാക്കാൻ ഈ ഒരൊറ്റ ഫെയ്സ്മാസ്ക്ക്
രാത്രിയിൽ ക്ലെൻസിങ്ങിനു ശേഷം ഒരു തുള്ളി നെയ്യ് എടുത്ത് മുഖത്തു തടവുക. മുകളിലേക്കും താഴേക്കും എന്ന രീതിയിൽ ഏതാണ്ട് മൂന്നു നാലു മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ഈർപ്പമുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു കളയുക. ചർമം മൃദുവാകാനും മിനുസമുള്ളതാകാനും മികച്ച വഴിയാണിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.