കോഴിക്കോട്: മുക്കത്ത് ലഹരിമാഫിയ ഇതര സംസ്ഥാന തൊഴിലാളിയെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. വര്‍ക്ക്ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റിയാണ് ഇതരസംസ്ഥാന തൊഴിലാളിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.
കറുത്തപ്പറമ്ബിലെ വൈന്‍ഡിങ് വര്‍ക്ക്ഷോപ്പിലെ ജീവനക്കാരന് തമിഴ്നാട് സ്വദേശി ചിന്നദുരൈക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ലഹരിമാഫിയ സംഘം സ്ഥലത്തെ ഒരു കടയില്‍ കയറി സാധനങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ വ്യാപാരി പരാതി നല്‍കിയിരുന്നു.
ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. ശനിയാഴ്ച്ച രാത്രി വർക്ക് ഷോപ്പിന് തൊട്ടടുത്ത അബ്ദുൽ കബീറിന്റെ ഉടമസ്ഥതയിൽ ഉള്ള അസ്ബി ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് കടയിലെ സാമഗ്രികൾ ലഹരി സംഘം അടിച്ചു തകർത്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.