ലഖ്നൗ :ഉത്തര്‍പ്രദേശ് ബറേലിയിലെ സി.ബി. ഗഞ്ജ് പോലീസ് സ്റ്റേഷന് പരിധിയില്‍ ലൈംഗികാതിക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമികള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട പതിനേഴുകാരിയുടെ കാലുകളും കൈയും അറ്റു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയ്ക്ക് നിരവധി പരിക്കുകൾ ഏറ്റിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
പെണ്‍കുട്ടി കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഖരൗവ റെയില്‍വേ ക്രോസിന് സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുനീക്കി ഒരു കൈയും നഷ്ടമായി. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രതിയായ യുവാവും സുഹൃത്തും ശല്യംചെയ്യുന്നത് പതിവാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ വീട്ടുകാരോടും ഇക്കാര്യം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.