കോഴിക്കോട്: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഒരാൾ മരിച്ചു. മുക്കം കറുത്തപറമ്പ് സ്വദേശി മുഹമ്മദാലിയാണ് മരിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
അമിതവേഗതയിലെത്തിയ ഓട്ടോ മുഹമ്മദാലിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.