മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. മുക്കം പിസി ജങ്ഷനിൽ ട്രാഫിക് സിഗ്നലിന് സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ബൈക്കിലും കാറിലും ഇടിച്ച് ഡിവൈഡറിൽ ഇടിച്ചു നില്‍ക്കുകയായിരുന്നു.
ഇന്നലെ രാവിലെയായിരുന്നു അപകടം. വാഹനം വരുന്നത് കണ്ട് ബൈക്ക് യാത്രികൻ മാറിയതിനാല്‍ ആളപായമുണ്ടായില്ല. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് മുക്കം ഇൻസ്പെക്ടര്‍ സുമിത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അപകടത്തില്‍ പ്പെട്ട വാഹനങ്ങള്‍ ക്രെയിനുപയോഗിച്ച് നീക്കം ചെയ് ത് ഗതാഗതക്കുരുക്ക് ഒഴിവാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.