പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം.രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
പ്രമേഹം നിയന്ത്രിക്കാൻ സഹായകമായേക്കാവുന്ന ഒന്നാണ് തേയില. തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം. യൂറോപ്യന്‍ അസോസിയേഷന് ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തേയിലയിലെ പോളിഫിനോയിലും ആന്റിഓക്സിഡന്റുമാണ് ഷുഗര്‍ നിയന്തിക്കാൻ സഹായിക്കുന്നത്. പതിവായി തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കുമെന്നും ടൈപ്പ് 2 ഡയബറ്റിക് വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കുമെന്നുമാണ് പഠനത്തില്‍ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.