Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Health

മൂത്രത്തില്‍ കല്ല് ; പിൻഭാഗത്തുനിന്ന് അടിവയറ്റിലേക്ക് വേദന ; അറിയാം ലക്ഷണങ്ങൾ

by PressLive TV
October 19, 2023, 12:42 PM
in Health
15 0
0

മൂത്രത്തില്‍ കല്ലുണ്ട് എന്ന് പറഞ്ഞ് ഡോക്ടറുടെ അടുത്തെത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്. കടുത്ത വേദനയെത്തുടര്‍ന്ന് പരിശോധനകള്‍ നടത്തുമ്പോഴാണ് വൃക്കയിലെ കല്ലുകളെ തിരിച്ചറിയുന്നത്.
അവഗണിക്കേണ്ട ഒന്നല്ല ഈ പ്രശ്നം. രക്തത്തിലെ മാലിന്യങ്ങളെ അരിച്ചുനീക്കി ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന വൃക്കകളിലുണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നവും വലിയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. അല്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തകരാറിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും അത് വഴിയൊരുക്കും.

ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവില്‍ ഉപയോഗിച്ച്‌ ബാക്കിയുള്ളത് വൃക്കകള്‍ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാല്‍സ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികള്‍ വൃക്കയില്‍ പരലുകളായി രൂപപ്പെടും. ഇത്തരം പരലുകള്‍ കൂടുതല്‍ എണ്ണം ഒന്നിച്ച്‌ ചേര്‍ന്ന് പതുക്കെ വലുപ്പം കൂടി കട്ടിയേറിയ വസ്തുവായി മാറും. ഇവ വൃക്കകളില്‍ രൂപപ്പെട്ട് മൂത്രവാഹിനിക്കുഴലിലേക്കും മൂത്രസഞ്ചിയിലേക്കുമൊക്കെ എത്താൻ സാധ്യതയുണ്ട്. ഇത്തരത്തില്‍ വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകള്‍ ചെറിയ പരലുകള്‍ ആണെങ്കില്‍ അവ മൂത്രത്തിലൂടെ പുറത്തേക്ക് പോകും. എന്നാല്‍ ഈ പരലുകള്‍ക്ക് വലുപ്പം കൂടുമ്ബോള്‍ അവ കുടുങ്ങിക്കിടക്കും. അപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

വേദനയാണ് പ്രധാന ലക്ഷണം. പെട്ടെന്ന് പിൻ ഭാഗത്ത് വാരിയെല്ലുകളുടെ താഴെ നിന്ന് അടിവയറ്റിലേക്ക് വേദന പടര്‍ന്ന് കയറും. മൂത്രത്തിന്റെ അളവ് കുറയല്‍, കല്ല് മൂത്രവാഹിനിക്കുഴലിലും മറ്റും ഉരയുന്നതുമൂലം മുറിവുണ്ടാകുമ്ബോള്‍ മൂത്രത്തില്‍ രക്തം കലരുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്. മൂത്രാണുബാധയ്ക്കും അപൂര്‍വമായി വൃക്കകളുടെ പ്രവര്‍ത്തനത്തകരാറിനും കല്ലുകള്‍ കാരണമാകാറുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ രോഗം ഗുരുതരമായി അണുബാധയായി മാറിയാല്‍ പനിയും വിറയലുമൊക്കെ ഉണ്ടാകാം. കല്ലിന്റെ വലുപ്പം, ആകൃതി, കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയ്ക്കനുസരിച്ച്‌ ലക്ഷണങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാറുണ്ട്.

കല്ലുകള്‍ പലതരത്തിലുണ്ട്. രാസഘടനയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ചാണ് ഇവയെ തരംതിരിക്കുന്നത്. കാല്‍സ്യം കല്ലുകള്‍, യൂറിക് ആസിഡ് കല്ലുകള്‍, സ്ട്രൂവൈറ്റ് കല്ലുകള്‍, സിസ്റ്റീൻ കല്ലുകള്‍ എന്നിവയാണ് പ്രധാനപ്പെട്ടത്. വേദനയുണ്ടാകുമ്ബോള്‍ മാത്രമാണ് പലരും വൃക്കയില്‍ കല്ലുള്ള കാര്യം അറിയുക. വൃക്കയില്‍ പരലുകള്‍ രൂപപ്പെടാൻ കൂടുതല്‍ സമയം എടുക്കാറുണ്ട്. എന്നാല്‍ പരലുകള്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ അത് ഒന്നിച്ചുകൂടി കട്ടപിടിക്കുന്നതും വലുപ്പം കൂടുന്നതും വളരെ വേഗത്തില്‍ നടക്കാം. അതിനാല്‍, കല്ല് കണ്ടെത്തിയാല്‍ ഇടയ്ക്കിടെ പരിശോധിച്ച്‌ കല്ലിന്റെ വലുപ്പം നിര്‍ണയിക്കേണ്ടതുണ്ട്. ചെറിയ കല്ലാണെങ്കിലും ചികിത്സിക്കാതെ വിട്ടുകളയരുത്. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ വൃക്കകള്‍ക്ക് പ്രവര്‍ത്തനത്തകരാറ് ഉണ്ടാകാനിടയുണ്ട്.

വൃക്കയില്‍ കല്ലുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. വെള്ളം കുടിക്കുന്നതിലെ കുറവ്: ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് കല്ലുണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണമാണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമ്ബോള്‍ ലവണങ്ങളുടെ ചെറിയ തരികള്‍ കൂടിച്ചേര്‍ന്ന് പരലുകള്‍ രൂപപ്പെടും. വെള്ളത്തിന്റെ അളവ് കൂടി മൂത്രത്തിന്റെ കട്ടി കുറഞ്ഞാല്‍ പരലുകള്‍ ഒന്നിച്ച്‌ ചേരാനുള്ള സാധ്യത കുറയും. അത് കല്ലുണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും. വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ മൂത്രത്തിന് കട്ടിയേറും. ഇത് പരലുകള്‍ പെട്ടെന്ന് കൂടിച്ചേരാൻ ഇടയാക്കും.പരലുകള്‍ രൂപപ്പെടുന്നത് തടയാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ് സിട്രേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ. കാല്‍സ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയവ കല്ലുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇവയുടെ ഏറ്റക്കുറച്ചിലുകളും കല്ല് രൂപപ്പെടാൻ കാരണമാകുന്നു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Health Tips#Latest News

Related Posts

ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും പേരയ്ക്ക
Health

ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും പേരയ്ക്ക

February 14, 2026
അസിഡിറ്റി പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍
Health

അസിഡിറ്റി പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍

February 10, 2026
ബ്രെസ്റ്റ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം
Health

ബ്രെസ്റ്റ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം

February 4, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.