കൊല്ലത്ത് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് മരിച്ചത്. 24 വയസ്സായിരുന്നു. അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിൽ.
മലിന ജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലയ്ക്കു കാരണം. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം പെൺകുട്ടിയുടെ വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.